പറവൂർ: കൈതാരം കാമച്ചാട്ടിൽ പരേതനായ ഇബ്രാഹീമിെൻറ മകൻ ഷാജഹാൻ (അരോമ അഡ്വർട്ടൈസേഴ്സ്, പറവൂർ -52) നിര്യാതനായി. കഴിഞ്ഞ നവംബറിൽ വീട്ടിലെ മറ്റുള്ളവർക്കൊപ്പം കോവിഡ് സ്ഥിരീകരിച്ചിരുന്നു. സാധാരണനിലയിലേക്ക് തിരിച്ചെത്തിയ ഇദ്ദേഹത്തിന് ചൊവ്വാഴ്ച പുലർച്ച നെഞ്ചുവേദന അനുഭവപ്പെട്ടു. പറവൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുംപോകുംവഴി മരിച്ചു. പിന്നീട് നടത്തിയ പരിശോധനയിൽ വീണ്ടും കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. മാനദണ്ഡങ്ങൾ പാലിച്ച് കൈതാരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മാതാവ്: കൊച്ചു ഫാത്തിമ. ഭാര്യ: ഷെജീന. മക്കൾ: അജ്മൽ, ജാസിം.