ആലുവ: സലേഷ്യൻ സഭാംഗവും ബാംഗ്ലൂർ പ്രൊവിൻസിലെ അംഗവുമായ ഫാ. തെക്കേക്കര മാത്യു എസ്.ഡി.ബി (74) ആലുവ ഡോൺ ബോസ്കോയിൽ നിര്യാതനായി. കോതമംഗലം കോഴിപ്പിള്ളി തെക്കേക്കര വീട്ടിൽ പരേതരായ വർക്കി-മറിയം ദമ്പതികളുടെ മകനാണ്. ദീർഘകാലം ബംഗളൂരു ക്രിസ്തുജ്യോതി സെമിനാരിയിൽ ബൈബിൾ അധ്യാപകനായിരുന്നു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ഡോൺ ബോസ്കോ ഭവൻ മണ്ണുത്തി സെമിത്തേരിയിൽ.