കോതമംഗലം: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന ബൈക്ക് യാത്രികനായ പല്ലാരിമംഗലം കാവുപറമ്പ് ഉതിനാട്ട് ഇബ്രാഹീമിെൻറയും ബീവിയുടെയും മകൻ സനൂപ് (35) മരിച്ചു. ജനുവരി രണ്ടിന് ഊന്നുകൽ - വെങ്ങല്ലൂർ സംസ്ഥാനപാതയിൽ വെളിച്ചെണ്ണക്കണ്ടത്ത് സനൂപ് സഞ്ചരിച്ച ബൈക്കിൽ കാറിടിക്കുകയായിരുന്നു. രണ്ടുമാസമായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ഫസീന. മക്കൾ: ഫാസിൽ, ഫാഹിദ്, ഫിദ ഫാത്തിമ.