പള്ളുരുത്തി: കണ്ണമാലി കൈതവേലി കലുങ്കിന് സമീപം കാർ തട്ടി സൈക്കിൾ യാത്രികൻ മരിച്ചു. കണ്ണമാലി തൈക്കൂട്ടത്തിൽ മൈക്കിളാണ് (75) മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. സംസ്കാരം ബുധനാഴ്ച കാട്ടിപ്പറമ്പ് സെൻറ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തേരിയിൽ. ഭാര്യ: ട്രീസ.