പിറവം: സ്വകാര്യബസിനടിയിൽപെട്ട് സ്കൂട്ടർ യാത്രികയായ എൻജിനീയറിങ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ആരക്കുന്നം ടോക് - എച്ച് എൻജിനീയറിങ് കോളജ് മെക്കാനിക്കൽ വിഭാഗം ഒന്നാം വർഷ വിദ്യാർഥിനി എ. അഞ്ജലിയാണ് (19) മരിച്ചത്. തിരുവാങ്കുളം അനു വിഹാറിൽ അനിൽകുമാറിെൻറ മകളാണ്. വ്യാഴാഴ്ച രാവിലെ ഒമ്പതോടെ പുളിക്കമാലിയിലായിരുന്നു അപകടം. പിറവത്തുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കിങ്സ് എന്ന സ്വകാര്യബസിനടിയിലാണ് പെട്ടത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു.