പെരുമ്പാവൂർ: കണ്ണൂർ പനിച്ചിയിൽ ഗോവിന്ദൻ നായരുടെ മകൻ ഷാജി (52) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. 1990 കാലഘട്ടത്തിൽ പെരുമ്പാവൂരിലെത്തിയ ഇദ്ദേഹം ഒരുകാലത്ത് രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്നു. സി.പി.എം ലോക്കൽ കമ്മിറ്റി അംഗം, ഓട്ടോറിക്ഷ യൂനിയൻ (സി.ഐ.ടി.യു) ജില്ല ജോയൻറ് സെക്രട്ടറി, കല ആർട്സ് സൊസൈറ്റി ഭാരവാഹി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാതാവ്: രാജമ്മ.