വടവുകോട്: കട്ടാശ്ശേരിയിൽ പരേതനായ കുര്യൻ ചാക്കോയുടെ ഭാര്യ ഏലിയാമ്മ (94) നിര്യാതയായി. കറുകപ്പിള്ളി കൊതേലിൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ മേരി, തങ്കമ്മ, വർഗീസ്, ലീല, ശാന്ത. മരുമക്കൾ: പരേതനായ തങ്കപ്പൻ, പരേതനായ മാത്യൂസ്, ഷൈല, ബിന്നി, അലക്സ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വടവുകോട് സെൻറ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.