പള്ളുരുത്തി: ബൈക്ക് സൈക്കിളിൽ ഇടിച്ച് ചികിത്സയിലിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. കണ്ണമാലി പുളിയംപള്ളി സേവ്യർ മെയ്ജനാണ് (45) മരിച്ചത്. വെള്ളിയാഴ്ച രാവിലെ മത്സ്യബന്ധനം കഴിഞ്ഞു സൈക്കിളിൽ വീട്ടിലേക്ക് മടങ്ങവെ ചെറിയകടവിൽ വെച്ചായിരുന്നു അപകടം. ഭാര്യ: ജെമ്മ.
മക്കൾ: ജോസഫ് മിൽട്ടൺ, മേരി മെൽന്ന. സംസ്കാരം ഞായറാഴ്ച വൈകീട്ട് അഞ്ചിന് ചെറിയകടവ് സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.