കൂത്താട്ടുകുളം: ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ പരസ്യ കലാകാരൻ കാക്കൂർ പാണ്ടിപ്പിള്ളിൽ പി.യു. ഏലിയാസ് (48) മരിച്ചു. ശനിയാഴ്ച രാത്രി 7.30ഓടെ ഓണക്കൂർ പാലത്തിന് സമീപമാണ് അപകടം. പരസ്യ കലാരംഗത്ത് പ്രവർത്തിക്കുന്ന ഏലിയാസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ചുവരെഴുത്ത് ജോലിക്കുശേഷം പിറവത്തുനിന്ന് കാക്കൂരിലെ വീട്ടിലേക്ക് മടങ്ങവേയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ ബൈക്കിന് മുകളിലേക്ക് മറിഞ്ഞു. ഉടൻ നാട്ടുകാർ പിറവത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്കിനുപിന്നിൽ യാത്രചെയ്തിരുന്ന കാക്കൂർ പുൽപ്പറ മോളേൽ സാജുവിനെ സാരമായി പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് പാമ്പാക്കുട സെൻറ് തോമസ് ചെറിയപള്ളിയിൽ. ഭാര്യ: ബിന്ദു. മകൾ: ആൻമരിയ.