കോതമംഗലം: പുല്ലരിയാൻ പോയ സ്ത്രീയെ പാടത്തിനുസമീപം മരിച്ചനിലയിൽ കണ്ടെത്തി. ഐരൂർപാടം പാണ്ട്യാർപ്പിള്ളി പരേതനായ അബ്ദുൽഖാദറിെൻറ ഭാര്യ ആമിനയാണ് (66) മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് പശുവിന് പുല്ലരിയാനാണ് വീടിനുസമീപത്തെ പാടത്തേക്ക് പോയത്. ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് പാടത്തിനുസമീപം നീരൊഴുക്ക് കുറഞ്ഞ തോട്ടിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. കഴുത്തിലും കാതിലും കൈയിലും ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ കാണാനില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മക്കൾ: സുനിൽ, സീനത്ത്. മരുമക്കൾ: ഷംല, ബാവ.