മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി കടലിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മട്ടാഞ്ചേരി സീലാട്ട് ലെയ്നിൽ റിയാസ് - നിജഹാൻ ദമ്പതികളുടെ മകനായ അൽ അമാെൻറ (12) മൃതദേഹമാണ് കണ്ടെത്തിയത്. മട്ടാഞ്ചേരി ശ്രീ കൊച്ചിൻ ഗുജറാത്തി വിദ്യാലയത്തിൽ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. തിങ്കളാഴ്ച രാവിലെ ഫോർട്ട്കൊച്ചി ദ്രോണാചാര്യ ഭാഗത്തുനിന്ന് മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടത്. ഞായറാഴ്ച രാവിലെ ഏഴരയോടെ ഫോർട്ട്കൊച്ചി സൗത്ത് കടപ്പുറത്ത് കുളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്.മൃതദേഹം പോസ്റ്റ് േമാർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ട് കൊടുത്തു. വൈകീട്ട് കബറടക്കി. സഹപാഠികളും അധ്യാപകരും ഉൾപ്പെടെ നിരവധി പേർ മൃതദേഹം കാണാൻ എത്തിയിരുന്നു. സഹോദരങ്ങൾ: അൽ അമ്രാൻ, ഐശ ഫാത്തിമ.