കോതമംഗലം: നേര്യമംഗലം പാലത്തിന് സമീപം വനത്തിൽ സ്ത്രീയെ തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. അൽഫോൻസ എന്നാണ് പേരെന്ന് ആത്മഹത്യക്കുറിപ്പിൽ പരാമർശമുണ്ടെങ്കിലും മേൽവിലാസം ഇല്ലാത്തത് പൊലീസിനെ കുഴക്കുന്നു. സ്ത്രീ വനത്തിലേക്ക് കയറിപ്പോകുന്നതുകണ്ട് പ്രദേശവാസി കാര്യം തിരക്കിയപ്പോൾ ആത്മഹത്യ ചെയ്യുകയാണെന്നുപറഞ്ഞ് ഉടൻ തീ കൊളുത്തുകയായിരുെന്നന്നാണ് വിവരം. പ്രദേശവാസികളും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരണാനന്തരച്ചടങ്ങിനുള്ള പണം ബാഗിലുണ്ടെന്നും തനിക്ക് ആരോടും പരാതിയില്ലെന്നും ആത്മഹത്യക്കുറിപ്പിലുണ്ടെന്നാണ് സൂചന.