കോതമംഗലം: കോട്ടപ്പടി സ്വദേശിയായ മരംവെട്ട് തൊഴിലാളി തെന്മലയിൽ അപകടത്തിൽ മരിച്ചു. വാവേലി ചിരട്ടയ്ക്കൽ രാജപ്പനാണ് (52) മരിച്ചത്. തിങ്കളാഴ്ച രാവിലെ തെന്മലയാറ്റിൽ കാൽ വഴുതി വീഴുകയായിരുന്നു. നീരൊഴുക്ക് നിലച്ച 65 അടിയിലേറെ താഴ്ചയിലേക്കാണ് വീണത്. പണിസ്ഥലത്ത് എത്താത്തതിനെ തുടർന്ന് മറ്റു തൊഴിലാളികൾ നടത്തിയ അന്വേഷണത്തിലാണ് അപകടത്തിൽപെട്ട വിവരം അറിയുന്നത്. മൃതദേഹം പാരപ്പിള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: മിനി. മക്കൾ: നീതു, നീനു, മീനു, ജിനു. മരുമക്കൾ: അനീഷ്, രജീഷ്, ഷിേൻറാ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ.