വരാപ്പുഴ: ദേശീയപാത 66 വരാപ്പുഴയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. പറവൂർ ചേന്ദമംഗലം പഴമ്പിള്ളി തുരുത്തിൽ വള്ളേക്കടവ് പരേതനായ സത്യെൻറ മകൻ ബിനോജ് സത്യനാണ് (48) മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് അപകടം. കെ.ആർ.എസ് പാർസൽ സർവിസ് ജീവനക്കാരനായ ബിനോജ് രാവിലെ ഭാര്യയെ പറവൂർ ബസ് സ്റ്റോപ്പിൽ വിട്ടതിനുശേഷം കമ്പനി ആവശ്യത്തിനായി എറണാകുളത്തേക്ക് പോകുകയായിരുന്നു. മാതാവ്: ബേബി സത്യൻ. ഭാര്യ: ശ്രീജ (ആലുവ വിദ്യാഭ്യാസ ഓഫിസ്).