അങ്കമാലി: ശബരിമല മാളികപ്പുറം മേൽശാന്തി രജിൽ നമ്പൂതിരിയുടെ മാതാവ് വേങ്ങൂർ മൈലക്കോടത്ത് മനയിൽ ഗിരിജ അന്തർജനം (77) നിര്യാതയായി. പാലാ രാമപുരം മണപ്പിള്ളി ഇല്ലം കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ നീലകണ്ഠ നമ്പൂതിരി. മറ്റ് മക്കൾ: അനിൽ നമ്പൂതിരി (മേൽശാന്തി, മറ്റൂർ വാമനപുരം ക്ഷേത്രം), സുനിൽ നമ്പൂതിരി (മേൽശാന്തി, വടക്കാഞ്ചേരി മാരിയമ്മൻകോവിൽ ക്ഷേത്രം). മരുമക്കൾ: ലത, ദീപ, രജനി.