കളമശ്ശേരി: കരിപ്പായി റോഡ് സൗഹൃദ നഗറിൽ റിട്ട. പഞ്ചായത്ത് സെക്രട്ടറി കാഞ്ഞിരക്കാട്ട് വീട്ടിൽ കെ.കെ. വർഗീസ് (81) നിര്യാതനായി. ഭാര്യ: റെയിച്ചൽ വർഗീസ് (റിട്ട. സെക്രട്ടറി, കളമശ്ശേരി സഹകരണ ബാങ്ക്). മക്കൾ: ജിനു കെ.വർഗീസ്, ലിജു കെ.വർഗീസ്. മരുമക്കൾ: ആൻസി ജിനു, സ്മിത ലിജു. സംസ്കാരം വ്യാഴാഴ്ച 11ന് പുത്തൻകുരിശ് സെമിത്തേരിയിൽ.