ആലുവ: നൊച്ചിമ ആലുങ്കൽ എ.എക്സ്. ഫ്രാൻസിസ് (76) നിര്യാതനായി. എൻ.എ.ഡി (എൻ.എ.ഐ) മുൻ ജീവനക്കാരനാണ്. കൊച്ചിൻ ഈസ്റ്റ് റോട്ടറി ക്ലബ്, നൊച്ചിമ സേവന ലൈബ്രറി ആൻഡ് റീഡിങ് റൂം പ്രസിഡൻറ്, സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ബേബി. മക്കൾ: ഷർമിള (ചിന്മയ കോളജ്), സേവ്യർ ശ്യാം (സമുദ്രോൽപന്ന കയറ്റുമതി). മരുമക്കൾ: ബെന്നി പരിയാത്തുശ്ശേരി, ഡോളി സേവ്യർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് നൊച്ചിമ തുരപ്പ് എൻ.എ.ഡി പുരം തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.