കോലഞ്ചേരി: കിങ്ങിണിമറ്റം കുന്നത്ത് കെ.എ. തമ്പി (76) നിര്യാതനായി. പൂതൃക്ക ഗവ. ഹൈസ്കൂളിൽ അധ്യാപകനായും കക്കാട്ടുപാറ ജി.എൽ.പി.എസ്, പൂതൃക്ക സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങളിൽ പ്രധാനാധ്യാപകനായും സേവനം ചെയ്തു. ദീർഘകാലം കോലഞ്ചേരി പള്ളി മാനേജിങ് കമ്മിറ്റി അംഗം, കിങ്ങിണിമറ്റം സെൻറ് ജോർജ് സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: പീച്ചാനിക്കാട് കുരൻതാഴത്ത്പറമ്പിൽ കുടുംബാംഗം ആനി. മക്കൾ: ബേസിൽ (അധ്യാപകൻ, സെൻറ് സ്റ്റീഫൻ എച്ച്.എസ്.എസ് കീരമ്പാറ), അഡ്വ. ജോസ്വിൻ. മരുമക്കൾ: ടോംസി (അധ്യാപിക, വാളകം മാർ സ്റ്റീഫൻ വി.എച്ച്.എസ്.ഇ), ആൻസി (സർവേ വകുപ്പ്, തൃപ്പൂണിത്തുറ). സംസ്കാരം വെള്ളിയാഴ്ച മൂന്നിന് കോലഞ്ചേരി സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.