പറവൂർ: സി.പി.എം ഏരിയ കമ്മിറ്റി അംഗവും ഏഴിക്കര ലോക്കൽ സെക്രട്ടറിയുമായ കൊമരപ്പിള്ളിൽ പരേതനായ ഗോപാലകൃഷ്ണെൻറ മകൻ കെ.ജി. ഗിരീഷ് കുമാർ (39) നിര്യാതനായി. വെള്ളിയാഴ്ച രാവിലെ 5.30ന് വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: അഡ്വ. പ്രവിദ. മാതാവ്: രാധാമണി. മകൾ: അഞ്ജലിന.