കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതാംഗവും ബൈബിൾ പണ്ഡിതനുമായ റവ. ഡോ. ജോസഫ് കോട്ടക്കൽ (85) നിര്യാതനായി. 31 വർഷം കോട്ടയം വടവാതൂർ സെമിനാരിയിൽ പ്രഫസറായിരുന്നു. ബൈബിൾ സംബന്ധിയായ വിവിധ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ബൈബിൾ പഠനത്തിൽ റോമിൽനിന്ന് ഡോക്ടറേറ്റ് നേടി. എസ്.എച്ച് മൈനർ സെമിനാരി വൈസ് റെക്ടർ, മേലൂർ പള്ളിയിൽ അസി. വികാരി, നായത്തോട്, ചേന്ദമംഗലം, ചെങ്ങമനാട്, ഇല്ലിത്തോട് പള്ളികളിൽ വികാരി, നിവേദിതയിൽ സ്പിരിച്വൽ ഡയറക്ടർ, ഞാറയ്ക്കൽ, മലയാറ്റൂർ, കാലടി പള്ളികളിൽ െറസിഡൻറ് പ്രീസ്റ്റ്, എളവൂർ യാനം ഹൗസിൽ ചാപ്ലയിൻ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. കോട്ടയ്ക്കൽ പരേതരായ പൗലോയും അന്നയുമാണ് മാതാപിതാക്കൾ. സഹോദരങ്ങൾ: മാത്യു, അന്നംകുട്ടി, മറിയക്കുട്ടി, കത്രീന, ഏല്യാക്കുട്ടി. മൃതദേഹം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 12.30 വരെ കവരപ്പറമ്പിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് പള്ളിയിൽ പൊതുദർശനം. സംസ്കാരം ബുധനാഴ്ച മൂന്നിന് കവരപ്പറമ്പ് ലിറ്റിൽ ഫ്ലവർ പള്ളി സെമിേത്തരിയിൽ.