ആലുവ: അശോകപുരം ആലുക്കൽ വീട്ടിൽ പരേതനായ ചെറിയാെൻറ മകൻ എ.സി. ജോസ് (മുൻ ഗവ. കോൺട്രാക്ടർ -70) നിര്യാതനായി. അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറി കമ്മിറ്റി അംഗം, വൈസ് പ്രസിഡൻറ്, പ്രസിഡൻറ് എന്നീ നിലകളിൽ ദീർഘകാലമായി പ്രവർത്തിച്ചുവരുകയായിരുന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവും സി.പി.എം ചൂർണിക്കര മുൻ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. മാതാവ്: പരേതയായ ഇരിങ്ങാലക്കുട കൊളേങ്ങാടൻ കുടുംബാംഗം മറിയം. സഹോദരങ്ങൾ: എം. ജോൺസ് (മുൻ ജി.എം, സ്റ്റേറ്റ് വെയർഹൗസിങ് കോർപറേഷൻ), എ.സി. സണ്ണി (റിട്ട. മെക്കാനിക്കൽ സൂപ്രണ്ട്, എൽ.എൽ.സി, ദുബൈ), മേരി ജോസ് (ഐനിക്കൽ, വാതക്കാട്), റോസിലി വർഗീസ് (ആനത്താഴത്ത് മുട്ടംതോട്ടിൽ, കിഴക്കമ്പലം). സംസ്കാരം പിന്നീട്.