പെരുമ്പാവൂർ: പ്രഭാത സവാരിക്കിടെ ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു. വട്ടക്കാട്ടുപടി നടുക്കുടി പരേതനായ ശശിയുടെ ഭാര്യ ഗിരിജയാണ് (56) മരിച്ചത്. മക്കൾ: ദിലീപ്, ദിവ്യ. പെരുമ്പാവൂർ എം.സി റോഡിൽ മലമുറിക്ക് സമീപം വ്യാഴാഴ്ച പുലർച്ചയാണ് അപകടം. മലമുറിയിൽ ഹോട്ടൽ നടത്തുകയായിരുന്നു ഗിരിജ.ഇതിനിടെ അപകടത്തിൽ ദുരൂഹത ആരോപിച്ച് ഗിരിജയുടെ സഹോദരൻ രംഗത്തെത്തി. ബൈക്ക് ഓടിച്ചിരുന്നയാളുടെ ബന്ധുവിെൻറ വിവാഹാലോചന മുടങ്ങിയതുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മിൽ നേരത്തേ വാക്തർക്കം നടന്നതായി പറയുന്നു. എന്നാൽ, സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് അറിയിച്ചു. 304എ വകുപ്പ് പ്രകാരമാണ് കുറുപ്പംപടി കേസെടുത്തിട്ടുള്ളത്. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.