ചെറായി: ബൈക്ക് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. എടവനക്കാട് മണക്കാട് സംജാദിെൻറ ഭാര്യ സുജിയാണ് (44) മരിച്ചത്. പീലിങ് തൊഴിലാളിയാണ്. വ്യാഴാഴ്ച പുലർച്ച പീലിങ് ഷെഡിലേക്ക് പോകാൻ റോഡ് മുറിച്ചുകടക്കവെ എടവനക്കാട് പഴങ്ങാട് പാലം അപ്രോച് റോഡിൽ അമിതവേഗത്തിൽ എത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. തലക്ക് ഗുരുതര പരിക്കേറ്റ സുജിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരിച്ചു.