പള്ളുരുത്തി: ടയർ മാറുന്നതിനിടെ ജാക്കി തെന്നിമാറി വാഹനത്തിനടിയിൽപെട്ട് വാഹന വർക്ക്ഷോപ് തൊഴിലാളി മരിച്ചു. ഇടക്കൊച്ചി പാമ്പായ്മൂല അന്തിക്കാട്ട് വീട്ടിൽ അഗസ്റ്റിനാണ് (കുഞ്ഞുമോൻ- 43) മരിച്ചത്. അരൂർ പുത്തനങ്ങാടിക്ക് സമീപത്തെ വർക്ക്ഷോപ്പിൽ വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വാഹനം ഉയർത്തിയാണ് അഗസ്റ്റിനെ പുറത്തെടുത്തത്. ലേക്ഷോർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: ലോറൻസ്. മാതാവ്: ഫിലോമിന. ഭാര്യ: മീര. മക്കൾ: ഡിഷോൺ, അൽസ്റ്റാൻ.