കളമശ്ശേരി: യോഗക്ഷേമസഭ മുൻ സംസ്ഥാന അധ്യക്ഷൻ പുലിയന്നൂർ വാസുദേവൻ നമ്പൂതിരിപ്പാട് (84) അന്തരിച്ചു. ചോറ്റാനിക്കര, തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രം, എറണാകുളം ശിവക്ഷേത്രം, ഡൽഹി മയൂർവിഹാർ, ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രത്തിലെ താന്ത്രിക ചുമതല വഹിച്ചിരുന്നു. ഭാര്യ: പരേതയായ ചന്ദ്രിക അന്തർജനം. മകൻ: ദിലീപൻ നമ്പൂതിരിപ്പാട്. മരുമകൾ: ശ്രീദേവി അന്തർജനം.