കാലടി: ആറാംക്ലാസ് വിദ്യാർഥിനിയെ വീട്ടിലെ ജനൽകമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മഞ്ഞപ്ര പെരിയപ്പാടൻ സാജുവിെൻറ മകൾ ബെൽനയാണ് (11) മരിച്ചത്. മൊബൈൽ ഫോൺ നൽകാത്തതിലെ വിഷമം മൂലമാണ് മരിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. മരണത്തിൽ അസ്വാഭാവികതയിെല്ലന്നാണ് പ്രാഥമികാന്വേഷണത്തിൽ തെളിയുന്നതെന്ന് പെരുമ്പാവൂർ ഡിവൈ.എസ്.പി ജയരാജ് പറഞ്ഞു.