കാക്കനാട്: പാചകവാതകം വിതരണം ചെയ്യുന്ന മിനിലോറിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാര്‍ഥി മരിച്ചു. കങ്ങരപ്പടി അളമ്പില്‍ എ.കെ. രാജു-ജയ ദമ്പതികളുടെ മകന് അമല്‍രാജാണ് (20) മരിച്ചത്. പെരുമ്പാവൂര്‍ ജയഭാരത് കോളജിലെ അവസാനവര്‍ഷ ബി.കോം വിദ്യാര്‍ഥിയാണ്. ചൊവ്വാഴ്ച വൈകീട്ട് സഹോദരൻ അതുല്‍രാജിനെ ട്യൂഷന് സെൻററില്‍ എത്തിച്ചു മടങ്ങുംവഴി മില്ലുംപടി ജങ്ഷനിലായിരുന്നു അപകടം. തെറിച്ച് റോഡില്‍ വീണ അമലിലെ നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബുധനാഴ്ച രാവിലെ മരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കാക്കനാട് അത്താണി ശ്മശാനത്തില്‍.