ചോറ്റാനിക്കര: സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ പഞ്ചായത്ത് അംഗവുമായിരുന്ന അഭിഭാഷകനെ സ്വന്തം ഓഫിസിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചോറ്റാനിക്കര കടുംഗമംഗലം കൂനേത്ത് ബിപിന്‍ ദിവാകരനാണ് (40) മരിച്ചത്. സി.പി.എം പാര്‍ട്ടി ഓഫിസിെൻറ മുകളിലെ വക്കീല്‍ ഓഫിസില്‍ ബുധനാഴ്ച രാത്രി 10 വരെ കണ്ടതായി ദൃക്സാക്ഷികള്‍ പറയുന്നു. രാത്രിയായിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇതേ മുറിയിൽ പുലര്‍ച്ച മൃതദേഹം കണ്ടത്. ചോറ്റാനിക്കര െപാലീസ് നടപടി സ്വീകരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം പൊതുശ്മശാനത്തില്‍ സംസ്കരിച്ചു. ഭാര്യ: അഡ്വ. തസ്ലീന. അഞ്ചുവയസ്സായ കുട്ടിയുണ്ട്.