പന്തളം: തോന്നല്ലൂർ പഞ്ചവടിയിൽ പരേതനായ പി.ജി. രാഘവൻ പിള്ളയുടെ (റിട്ട. വില്ലേജ് ഓഫിസർ) മകൻ പി.ആർ. മനോജ് (50) ഷാർജയിൽ നിര്യാതനായി. ഷാർജ സലീന ഗ്രൂപ് ഓഫ് കമ്പനി ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: പൂഴിക്കാട് ലേഖാലയം കുടുംബാംഗം പ്രഭ മനോജ്. മകൾ: തൻവി പിള്ള (ഷാർജ ഇന്ത്യൻ പബ്ലിക് സ്കൂൾ വിദ്യാർഥിനി). സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന്.