കൊച്ചി: ഇടതു ചിന്തകൻ പരേതനായ പ്രഫ. എം.എൻ. വിജയെൻറ മകൾ വൈറ്റില ജൂനിയർ ജനത റോഡിൽ ലൈൻ നമ്പർ രണ്ടിൽ രശ്മിയിൽ വി.എസ്. സുനീത (റിട്ട. സെയിൽസ് ടാക്സ് ഓഫിസർ-58) നിര്യാതയായി. ഭർത്താവ്: സി. രാജഗോപാൽ (പേസ് മാർക്കറ്റിങ് സർവിസസ്). മക്കൾ: അശ്വതി രാജ്, സിദ്ധാർഥ് രാജ്. സംസ്കാരം തിങ്കളാഴ്ച 10ന് രവിപുരം പൊതുശ്മശാനത്തിൽ.