കുവൈത്ത് സിറ്റി: എറണാകുളം നോർത്ത് പറവൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി. പുത്തൻവേലിക്കര കൈതതാര ഹൗസിൽ ബ്രൂണോ മത്തായി (60) ആണ് അമീരി ആശുപത്രിയിൽ മരിച്ചത്. പത്ത് വർഷത്തോളമായി കുവൈത്തിലെ ഗൾഫ് എൻജിനീയറിങ് കമ്പനിയിൽ പ്ലംബർ ആയിരുന്നു. മഹബൂലയിലാണ് താമസം. ഭാര്യ: സിൽവി. മക്കൾ: ശ്യാമിലി, ശീതൾ.