തൃപ്പൂണിത്തുറ: അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് ചികിത്സയിലിരുന്ന കാൽനടക്കാരൻ മരിച്ചു. പൂത്തോട്ട പുത്തൻകാവ് ആലുങ്കൽ വീട്ടിൽ മോഹൻദാസാണ് (63) മരിച്ചത്. ശനിയാഴ്ച വൈകീട്ട് ആറരയോടെ പൂത്തോട്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപമാണ് അപകടമുണ്ടായത്. മരണവീട് സന്ദർശിച്ചശേഷം തിരിച്ചുപോകാൻ റോഡ് മുറിച്ചുകടന്ന മോഹൻദാസിനെ തൃപ്പൂണിത്തുറ ഭാഗത്തുനിന്ന് അമിതവേഗതയിൽ വന്ന ഡ്യൂക്ക് ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സക്ക് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കോവിഡ് പരിശോധനക്കും പോസ്റ്റ്മോർട്ടത്തിനുംശേഷം സംസ്കാരം പിന്നീട് നടക്കും. ഭാര്യ: ലീല. മക്കൾ: മിഥുൻ, മൃദുല.