പറവൂർ: ഇൻഫൻറ് ജീസസ് കോൺവെൻറിലെ സി. ക്രിസ്റ്റെല്ല (87) നിര്യാതയായി. എറണാകുളം മൂത്തേടൻ വർക്കിയുടെയും മേരിയുടെയും മകളാണ്. കർമലീത്ത മഠത്തിെൻറ ജനറൽ കൗൺസിലർ, പ്രൊവിൻഷ്യൽ കൗൺസിലർ, കാഞ്ഞൂർ സെൻറ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്, മദർ സുപ്പീരിയർ (കാർമൽ കോൺവൻറ്, അശോകപുരം, സെൻറ് ജയിംസ് കോൺവൻറ്, പൂണിത്തുറ) എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് പറവൂർ സെൻറ് തോമസ് കോട്ടക്കാവ് ഫൊറോന പള്ളി സെമിത്തേരിയിൽ.