ഈരാറ്റുപേട്ട: തലനാട് അൽ മദീന ജുമാമസ്ജിദ് പരിപാലന സമിതിയിൽ ദീർഘകാല പ്രസിഡൻറായിരുന്ന പാലേറ്റ് ഫരീത് കണ്ണ് (98) നിര്യാതനായി. ഭാര്യ: തൂങ്ങംപറമ്പിൽ കുടുംബാംഗം പരേതയായ ഐഷ. മക്കൾ: പരേതനായ കെ.പി. മുഹമ്മദാലി, സൈനുദ്ദീൻ പി.എച്ച്, അബ്ദുൽ കരീം കെ.എഫ്, ഹാഷിം കെ.എഫ്, ഷിഹാബുദ്ദീൻ മൗലവി (ഇമാം, നൂറുൽ ഇസ്ലാം ജുമാമസ്ജിദ്, പെരുമ്പട്ടി), ഖദീജ, സുലൈഖ, ഹബ്സ, സൈനബ, നുസൈഫ, ഹാനിയ.മരുമക്കൾ: പരേതനായ പരീത് ബാവുഖാൻ തെക്കേടം, പി.കെ അബ്ദുൽ സലാം പുല്ലോലിയിൽ, പി.എസ്. മുഹമ്മദ് ബഷീർ പ്ലാമൂട്ടിൽ, പരേതനായ ഹുബൈസ് പൂവം പറമ്പിൽ, ഷാനവാസ് കല്ലാർ, എം.ഐ ഹലീമ, നെസ്ലി, ഹബീബ, ഷാഹിന, സജിത. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് തലനാട് അൽ മദീന ജുമാമസ്ജിദ് ഖബർസ്ഥാനിൽ.