ആലങ്ങാട്: കോട്ടപ്പുറം മാളികക്കടവിൽ പരേതനായ രാമൻ നായരുടെ മകൻ ആർ. ബാലകൃഷ്ണപിള്ള (72) നിര്യാതനായി. പോസ്റ്റൽ ഡിപ്പാർട്മെൻറ് റിട്ട. ഉദ്യോഗസ്ഥനാണ്. കോട്ടപ്പുറം എൻ.എസ്.എസ് കരയോഗം സെക്രട്ടറി, ആലങ്ങാട് യോഗം ശ്രീധർമശാസ്താ ഭക്തജനസംഘം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ശാരദാമണി, തങ്കമണി, ശിവരാമൻ.