ചീരഞ്ചിറ: മൂലയിൽ ഡോ. കുര്യാക്കോസ് കോർഎപ്പിസ്കോപ്പയുടെ മാതാവും പരേതനായ മാത്യു അന്ത്രയോസിെൻറ ഭാര്യയുമായ മറിയാമ്മ അന്ത്രയോസ് (98) നിര്യാതയായി. വാകത്താനം ചിറത്തിലാട്ട് കുടുംബാംഗമാണ്. വാഴപ്പള്ളി പഞ്ചായത്ത് മെംബർ, മാടപ്പള്ളി ബ്ലോക്ക് ഡെവലപ്മെൻറ് കമ്മിറ്റി മെംബർ പദവികളിൽ രണ്ട് പതിറ്റാണ്ടോളം പ്രവർത്തിച്ചിരുന്നു. ചീരഞ്ചിറ സാമൂഹിക സേവനകേന്ദ്രത്തിെൻറയും നാലുന്നാക്കൽ സെൻറ് ആദായിസ് ദേവാലയത്തിലെ മർത്തമറിയം വനിത സമാജത്തിെൻറയും സ്ഥാപകയാണ്. മറ്റുമക്കൾ: എം.എ. മാത്യു (റിട്ട. സെയിൽസ് ടാക്സ് ഓഫിസർ), ശോശാമ്മ പുന്നൻ, എം.എ. അന്ത്രയോസ്, ആലീസ് തോമസ്. മരുമക്കൾ: ലൂസി പുത്തൻവീട്, പരേതരായ പുന്നൻ കുന്നപ്പള്ളിൽ, തോമസ് തോട്ടുപുറം, വത്സമ്മ പടിഞ്ഞാറേ മണലേൽ, മോളി നാകനിലത്തിൽ, മോളി ചാമത്തിൽ. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വസതിയിൽ ഭൗതികശരീരം കൊണ്ടുവരും. സംസ്കാരം മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം നാലുന്നാക്കൽ സെൻറ് ആദായീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.