ചങ്ങനാശ്ശേരി: നിയന്ത്രണംവിട്ട കാറിടിച്ച് പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥന് മരിച്ചു. കുരിശുംമൂട് വലിയവീടന്‍ വീട്ടില്‍ തോമസ്-തങ്കമ്മ ദമ്പതികളുടെ മകന് ജോര്‍ജ് തോമസാണ് (ജോര്‍ജുകുട്ടി -65) മരിച്ചത്. ചങ്ങനാശ്ശേരി വലിയവീടന്‍ ഫോട്ടോസ്റ്റാറ്റ് ഷോപ് ഉടമയാണ്. തിങ്കളാഴ്ച പുലര്‍ച്ച 5.20ന് കുരിശുംമൂട് ജങ്ഷനിലായിരുന്നു അപകടം. പ്രഭാതസവാരി കഴിഞ്ഞ് ജോര്‍ജ് വീട്ടിലേക്ക് തിരികെവരുേമ്പാൾ തെങ്ങണ ഭാഗത്തുനിന്ന് വന്ന കാര്‍ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തലയിടിച്ചുവീണ ജോര്‍ജിനെ ഉടന്‍ ചെത്തിപ്പുഴ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചങ്ങനാശ്ശേരി പൊലീസ് നടപടികള്‍ സ്വീകരിച്ചു. ഭാര്യ: ജിജി. മക്കള്‍: ജിസി, കാര്‍ത്തിക. മരുമക്കള്‍: ബിബിന്‍, സുബിന്. സഹോദരങ്ങള്‍: ജോസഫ്, റോസമ്മ, ലൈസമ്മ, ആേൻറാച്ചന്, സാലിമ്മ, ജെയിംസ്, ജോ, ജെസി, ജോജി. സംസ്കാരം പിന്നീട്.