പിറവം: ഫുട്ബാൾ കളിക്കുന്നതിനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. പിറവം കക്കാട് പരിയാരുമറ്റത്തിൽ ഗോപാലകൃഷ്ണെൻറയും സിജിയുടെയും മകൻ യദുകൃഷ്ണനാണ് (19) മരിച്ചത്. പൂത്തോട്ട പുത്തൻകാവ് എസ്.എസ് കോളജിൽ ബി.സി.എ ഒന്നാംവർഷ വിദ്യാർഥിയാണ്. ഈസ്റ്റർദിനത്തിൽ രാത്രി എേട്ടാടെയാണ് സംഭവം. പിറവം പാലച്ചുവട്ടിൽ പുതുതായി ആരംഭിച്ച സ്വകാര്യ ഫുട്ബാൾ മൈതാനമായ യുനൈറ്റഡ് സോക്കർ ക്ലബിെൻറ ടർഫിലാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം ഫുട്ബാൾ കളിക്കുന്നതിനിടെ മൈതാനത്ത് കുഴഞ്ഞുവീണ യദുവിനെ പ്രഥമശുശ്രൂഷ നൽകി പിറവത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അതേസമയം, യദുവിനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. മൃതദേഹം തിങ്കളാഴ്ച മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം കക്കാട്ടിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. സഹോദരൻ: ഹരികൃഷ്ണൻ.