ആര്‍പ്പൂക്കര: ജോലിക്കിടെ കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് ഗുരുതര പരിക്കേറ്റ വെല്‍ഡിങ് തൊഴിലാളി മരിച്ചു. അരയത്തുപറമ്പില് പരേതനായ കുട്ടിയുടെ മകന് ഓമനക്കുട്ടനാണ് (57) മരിച്ചത്. മാതാവ്: ചെല്ലമ്മ. ഭാര്യ: ലത. മക്കള്‍: വിഷ്ണു, വിദ്യ. മാര്‍ച്ച് 13നായിരുന്നു അപകടം. ആര്‍പ്പൂക്കരയിൽ മൂന്നുനില കെട്ടിടത്തിെൻറ മുകളിൽ ട്രസ്വര്‍ക്ക് ചെയ്യുന്നതിനിടെയാണ് കാല്‍വഴുതി വീണത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് വൈക്കം ഇൻഡോ അമേരിക്കന്‍ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ വൈകീട്ടാണ് മരിച്ചത്. സംസ്കാരം പിന്നീട്.