ആലുവ: ഹൈകൗണ്ട് ഗ്രൂപ് ഓഫ് ഇൻഡസ്ട്രീസ് ഡയറക്ടർ ഹിൻഫാസ് ഹബീബ് (37) നിര്യാതനായി. മുൻ ചെയർമാൻ മാനാടത്ത് പരേതനായ ഹബീബിെൻറ മകനാണ്. കോവിഡ് ബാധയെത്തുടർന്ന് ഒരാഴ്ചയായി എറണാകുളത്തെ ഫ്ലാറ്റിൽ വിശ്രമത്തിലായിരുന്നു. തിങ്കളാഴ്ച രാത്രി ശ്വാസതടസ്സമടക്കമുള്ള പ്രശ്നങ്ങളെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ച ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു മരണം. മാതാവ്: ഫാത്തിമ ഹബീബ്. ഭാര്യ: സനം ഹിൻഫാസ്. മക്കൾ: സോഹാൻ, സിയാന. സഹോദരങ്ങൾ: ഹിൻസാഫ് ഹബീബ്, ഹിൻഷറ ഹബീബ്.