ആലുവ: സൗദിയിൽ മലയാളി കോവിഡ് ബാധിച്ച് മരിച്ചു. ആലുവ കിഴക്കെ വെളിയത്തുനാട് പരേതനായ തറയിൽ (കോളുപറമ്പിൽ) മൂസയുടെ മകൻ റഷീദ് തറയിലാണ് (52) മരിച്ചത്. മാതാവ്: പരേതയായ ബീവി. ഭാര്യ: ജാസ്മിൻ. മക്കൾ: റാഫി, റാമിൻ, റാബിയ. മരുമകൾ: റുക്സാന. സഹോദരങ്ങൾ: നാഷിം, അലി. ഖബറടക്കം ശനിയാഴ്ച സൗദിയിലെ ദമ്മാമിൽ നടക്കും.