പറവൂർ: ശുചീകരണത്തിന് വീടിന് മുകളിൽ കയറിയ ഗൃഹനാഥൻ വീണ് മരിച്ചു. കൂനമ്മാവ് പുതുമാടശ്ശേരി ആൻറണി (67) കെടാമംഗലെത്ത വീട്ടിൽെവച്ചാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. ഭാര്യ മേഴ്സി സുഖമില്ലാതെ കിടക്കുന്നതിനാൽ തനിച്ചാണ് മുകളിൽ കയറിയത്. രണ്ടുമണിക്കൂർ കഴിഞ്ഞിട്ടും കാണാതായതിനാൽ അയൽവാസി മുകളിൽ കയറിനോക്കിയപ്പോൾ ആൻറണി തൊട്ടടുത്ത വീട്ടിലെ താഴത്തെ ടാങ്കിൽ വെള്ളത്തിൽ മരിച്ചുകിടക്കുന്നതാണ് കണ്ടത്. കാൽ തെറ്റി മുകളിൽനിന്ന് വീണത് അടുത്തവീട്ടിൽ മത്സ്യങ്ങളെ വളർത്തിയിരുന്ന ടാങ്കിലേക്കായിരുന്നു. തലക്കേറ്റ പരിക്കാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് ഡോൺബോസ്കോ പള്ളി സെമിത്തേരിയിൽ.