നെട്ടൂർ: പെരിങ്ങാട്ടുപറമ്പിൽ പി.എം. അബ്ദുൽ ഖാദർ (ജാഫർ, റിട്ട. ടൗൺ പ്ലാനിങ് -72) നിര്യാതനായി. ദീർഘകാലം ഹിദായത്തുൽ ഇസ്ലാം മദ്റസ പ്രസിഡൻറ് ആയിരുന്നു. ഭാര്യ: നബീസ. മക്കൾ: അബ്ദുൽ റഹ്മാൻ (ഷാജി), മുഹമ്മദ് വിജാസ്, മുഹമ്മദ് റിയാസ് (ദുബൈ). മരുമക്കൾ: ഹഫ്സ, ഷിജില, ബിനു. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് നെട്ടൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.