കൂവപ്പള്ളി: തിരുഹൃദയ സന്യാസിനി സമൂഹം കാഞ്ഞിരപ്പള്ളി വിമല പ്രോവിന്‍സ് കൂവപ്പള്ളി ഭവനാംഗമായ സിസ്റ്റര്‍ ബല്ലര്‍മിന്‍ കാരുവേലില്‍ എസ്.എച്ച് (86) നിര്യാതയായി. അഞ്ചിലിപ്പ കാരുവേലില്‍ പരേതരായ വര്‍ക്കി-ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ്. ജര്‍മനി, മുട്ടാര്‍, അമ്പൂരി, വായ്പൂര്, വെളിയനാട്, ആനിക്കാട്, പഴയിടം, മുക്കൂട്ടുതറ, ചെങ്കല്‍ എന്നിവിടങ്ങളില്‍ ആതുരശുശ്രൂഷ രംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. വിവിധ ഭവന സമൂഹങ്ങളില്‍ സുപ്പീരിയറായിരുന്നു.
സഹോദരങ്ങള്‍: കെ.വി. ഏലിയാമ്മ, ത്രേസ്യാമ്മ, ജോര്‍ജ് തോമസ്, കെ.വി. ജേക്കബ്, പരേതരായ ഡൊമിനിക്, കെ.വി. വര്‍ക്കി, കെ.വി. ജോസ്, സെബാസ്റ്റ്യന്‍, ബര്‍ക്മാന്‍സ്. സംസ്കാരം തിങ്കളാഴ്ച 2.30ന് കൂവപ്പള്ളി സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.