ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി-ആലപ്പുഴ റോഡില്‍ മനക്കച്ചിറക്ക് സമീപം ബൈക്കിടിച്ച് വയോധികന് മരിച്ചു. ആവണിയില്‍ കടന്തോട്ട് വീട്ടില്‍ ജോസഫാണ് (72) മരിച്ചത്. ഞായറാഴ്ച വൈകീട്ട് 6.30ഓടെയാണ് സംഭവം. റോഡ് മുറിച്ചുകടക്കുമ്പോള്‍ പെരുന്ന ഭാഗത്തേക്കുവന്ന ഇരുചക്രവാഹനം ഇടിച്ചുതെറിപ്പിച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ ജോസഫിനെ പെരുന്നയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കുറിച്ചി യൂദാപുരം ആശുപത്രി മോര്‍ച്ചറിയില്‍. ചങ്ങനാശ്ശേരി െപാലീസ് കേസെടുത്തു. തിങ്കളാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.