മൂവാറ്റുപുഴ: ഒഴുക്കിൽപെട്ട കുട്ടിയെ രക്ഷപ്പെടുത്തി കരക്കെത്തിച്ചതിനു പിന്നാലെ മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ചു. കായനാട് എടാട്ട് പരേതനായ പൗലോസിെൻറ മകൻ ഷിബു പോളാണ് (53) മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. മൂവാറ്റുപുഴയാറ്റിലെ കായനാട് പാറത്തോട്ടം കടവിൽ കുളിക്കുന്നതിനിടെ ഒഴുക്കിപെട്ട ബന്ധുവായ കുട്ടിയെ രക്ഷപ്പെടുത്തി കരക്ക് എത്തിച്ചതിനു പിന്നാലെ കടവിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. കടയിരുപ്പിലെ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. ഭാര്യ: പ്രെറ്റി. മക്കൾ: മെറിൻ ഷിബു, ജോൺ എസ്. പോൾ. സംസ്കാരം തിങ്കളാഴ്ച രണ്ടിന് റാക്കാട് സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.