മുളക്കുളം: നായരുകുഴിയിൽ ജോയി വടുകുന്നപ്പുഴ (69) നിര്യാതനായി. സി.പി.എം പെരുവ ലോക്കൽ കമ്മിറ്റി അംഗവും മുളക്കുളം പഞ്ചായത്ത് മുൻ അംഗവും മുളക്കുളം പഞ്ചായത്ത് സർവിസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻറും കെ.എസ്.കെ.ടി.യു പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറുമായിരുന്നു. ഭാര്യ: വടുകുന്നപ്പുഴ കൊല്ലംപറമ്പിൽ കുടുംബാംഗം മേരി. മക്കൾ: പരേതയായ ജോളി, ജ്യോതി, ജോസി. മരുമക്കൾ: ജൂബിൻ, പ്രതീഷ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ഇടയാറ്റ്പാടം സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.