കോട്ടയം: കപ്പൂച്ചിൻ സഭയുടെ ഭരണങ്ങാനം അസീസി ആശ്രമാംഗം ഫാ. ജൂലിയസ് പൂമരം (84) നിര്യാതനായി. തുരുത്തിപ്പള്ളി പൂമരം പരേതരായ വർക്കി -മേരി ദമ്പതികളുടെ മകനാണ്. കൊല്ലം, കാവാലം, തൃശൂർ, കോട്ടഗിരി, മൂവാറ്റുപുഴ, ചങ്ങനാശ്ശേരി, മുണ്ടക്കയം, കോട്ടയം െപ്രാവിഷ്യൽ ഹൗസ്, ഗുജറാത്ത്, കൊൽക്കത്ത, പുണെ എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഫ്രാൻസിസ്കൻ അൽമായസഭയുടെ ദേശീയ പ്രസിഡൻറുമായിട്ടുണ്ട്. സഹോദരങ്ങൾ: ജോസഫ് വർക്കി (തുരുത്തിപ്പള്ളി), അന്നക്കുട്ടി (മണ്ണയ്ക്കനാട്), തെയ്യാമ്മ (പാലക്കാട്), ഏലിയാമ്മ (കണ്ണൂർ), പരേതരായ ലൂക്കാ വർക്കി (പാലക്കാട്), മത്തായി വർക്കി (കാഞ്ഞങ്ങാട്), മറിയം (കുറവിലങ്ങാട്). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഭരണങ്ങാനം അസീസി ആശ്രമ സെമിത്തേരിയിൽ.