പുതുപ്പള്ളി: എം.എം പബ്ലിക്കേഷൻസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം കരോട്ട് നടുവിലേപ്പറമ്പിൽ കെ.ചെറിയാൻ (91) നിര്യാതനായി. അസം പെട്രോ കെമിക്കൽസ് മാനേജിങ് ഡയറക്ടർ, ഫാക്ട് ജനറൽ മാനേജർ, എഫ്.സി.ഐ പ്ലാനിങ് ആൻഡ് െഡവലപ്മെൻറ് ചീഫ് എൻജിനീയർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. താഴത്ത് കരോട്ട് കുടുംബയോഗം പ്രസിഡൻറാണ്. ഏലൂർ കളമശ്ശേരി വൈ.എം.സി.എ പ്രസിഡൻറായിരുന്നിട്ടുണ്ട്. ദേശീയ ബാസ്കറ്റ്ബാളിൽ ബിഹാറിനുവേണ്ടി കളിച്ചിരുന്നു. ഭാര്യ: കോട്ടയം പനംപുന്നയിൽ അന്നമ്മ. മകൻ: സി.കുര്യൻ (മാനേജർ, മെയിൻറനൻസ് മലയാള മനോരമ, കോട്ടയം). മരുമകൾ: കോടിയാട്ട് ലിസ കുര്യൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് സെൻറ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.