കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു.കുത്തുകുഴി പട്ടയത്തുപാറ ശശിയുടെയും ശോഭയുടെയും മകൻ പി.എസ്. അർജുനാണ് (27) മരിച്ചത്. മൂവാറ്റുപുഴക്കും കോതമംഗലത്തിനും ഇടയിൽ കറുകടം മാവിൻചുവട്ടിൽ ചൊവ്വാഴ്ച വൈകീട്ടായിരുന്നു അപകടം. ഭാര്യ: ദൃശ്യ.